ശ്രീനഗര്‍: ഇന്ത്യ – പാകിസ്ഥാന് സൈനിക നീക്കങ്ങള്‍ അടുത്ത തലത്തിലേക്ക് നീങ്ങുന്നു. അതിര്‍ത്തിയില്‍ വന്‍ വ്യോമാക്രമണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ഉള്‍പ്പടെ ലക്ഷ്യമിട്ട് പാകിസ്ഥാന് വ്യോമാക്രമണം നടത്തിയെങ്കിലും എല്ലാ നീക്കങ്ങളേയും കൃത്യമായി പ്രതിരോധിച്ചു. ജമ്മു വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക് ഡ്രോണ്‍ ആക്രമണമുണ്ടായെങ്കിലും എല്ലാം ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതിരോധിച്ചു.
