തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. ജീവനക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഭക്തരെ കയറ്റിയുള്ള ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഈ മാസം 15-ാം തീയതിവരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാനാവില്ലെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. അതേസമയം നിത്യപൂജകളും മറ്റ് ചടങ്ങുകളും മുടക്കമില്ലാതെ നടത്താനും തീരുമാനമായി. ക്ഷേത്രത്തിലെ പൂജാരിമാരില്‍ രണ്ടു പേര്‍ക്കും ചില ജീവനക്കാര്‍ക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ആഗസ്റ്റ് മാസം 27-ാം തീയതി മുതലാണ് ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്.


