തിരുവനന്തപുരം : ബ്രഹ്മശ്രീ തരണനല്ലൂർ നമ്പൂതിരിപാടിന്റെ മുഖ്യകാർമികത്വത്തിലും, തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബ്രഹ്മശ്രി. തരണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും കൊടിയേറ്റ് നടന്നു. തുടർന്ന് ആചാരപരമായ മണ്ണുനീർ കോരൽ ചടങ്ങ്’ ചിത്രാനന്ദപുരം കുളത്തിൽ നടന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ശ്രി.വി രതീശൻ ഐഎഎസ് നേതൃത്വം നൽകിയ ചടങ്ങിൽ രാജകുടുംബാംഗം ശ്രീ.ആദിത്യ വർമ്മ, ക്ഷേത്രം മാനെജർ ശ്രി.ബി.ശ്രീകുമാർ, അഡ്മിനിസ്ട്രാർ (ശി.രാജരാജവർമ്മ, ശ്രീകാര്യക്കാർ ശ്രി.എസ്. നാരായണൻ, പ്രാജക്ട് കോർഡിനേററർ ശ്രീ.ബബിലു ശങ്കർ എന്നിവർ സന്നിഹിതനായിരുന്നു.
പതിവിനു വ്യത്യസ്തമായി ഉത്സവ ശീവേലി .വാഹനങ്ങൾ മണ്ഡപത്തിൽ വെച്ച് ദീപാരാധനയ്ക്ക് ശേഷം കീഴ്ശാന്തിമാർവിഗ്രഹങ്ങൾ ശിരസ്സിൽ വെച്ചഴുന്നള്ളിച്ചു.കോവിഡ് പ്രാട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് ശീവേലി നടത്തുന്നത് പതിവു വാഹനങ്ങൾ ഒഴിവാക്കിയാണ്. ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവചടങ്ങുകൾക്കും,ശീവലിക്കും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.രാവിലെ 09:30 മുതൽ 11.15 വരെയും വൈകുന്നേരം 05:30 മുതൽ 6 മണി വരെയും ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. 18.09.2020 ന് പടിഞ്ഞാറെ നടയിൽ പള്ളിവേട്ടയും 19.09.2020 പത്മതീർത്ഥക്കുളത്തിൽ വെച്ച് ആറാട്ടും നടക്കുന്നതായിരിക്കും.