തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകി. ഡി.ജി.പിമാരായിരുന്ന എസ്.ആനന്ദകൃഷ്ണൻ, ഡോ.ബി.സന്ധ്യ എന്നിവർ വിരമിച്ച ഒഴിവിലാണിത്. പദ്മകുമാറിനെ ജയിൽ മേധാവിയായും ഷേഖ് ദർവേഷിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ഇവിടങ്ങളിൽ ഡി.ജി.പിമാരുടെ രണ്ട് എക്സ് കേഡർ തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാക്കി. സായുധ ബറ്റാലിയൻ എ.ഡി.ജി.പി എച്ച്.വെങ്കടേശിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി നിയമിച്ചു. നിലവിലെ പൊലീസ് മേധാവി അനിൽകാന്ത് ഈ മാസം വിരമിക്കുമ്പോൾ വീണ്ടും അഴിച്ചുപണി വേണ്ടിവരും. പൊലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവുമധികം സാദ്ധ്യത കൽപ്പിക്കപ്പെടുന്നവരാണ് പദ്മകുമാറും ദർവേഷും.
Trending
- ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ ആചരണവും കർക്കടകവാവിന് പിത്യ തർപ്പണ ബലിയും ഒരുക്കുന്നു
- ബഹ്റൈൻ എ. കെ. സി. സി. ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
- സ്കൂട്ടറിലെത്തി കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
- കമ്പനിയിൽനിന്ന് 7,600 ദിനാർ മോഷ്ടിച്ചു; ബഹ്റൈനിൽ ഏഷ്യക്കാരൻ അറസ്റ്റിൽ
- ബഹ്റൈനിൽ ടാക്സി ഡ്രൈവർമാർക്കായി ഗതാഗത മന്ത്രാലയം ബോധവൽക്കരണ ശില്പശാല നടത്തി
- വിനോദ് ഭാസ്കറിന്റെ വേർപാട് – അനുശോചന യോഗം തിങ്കളാഴ്ച സമാജത്തിൽ
- 2025ന്റെ ആദ്യപകുതിയില്‍ ബഹ്റൈനില്‍ വാഹന ഇറക്കുമതി 15% വര്‍ദ്ധിച്ചു