മനാമ: 50 -മത് ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു പടവ് കുടുംബ വേദി സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചിൻ ആസാദ് അനുസ്മരണ പ്രഥമ പുരസ്കാരം ബഹറിനിലെ പ്രശസ്ത ഗായകൻ ജയകുമാർ വർമ്മക്ക് ജൂറി അംഗങ്ങളായ ഷംസ് കൊച്ചിൻ, റഫീഖ് വടകര എന്നിവർ ചേർന്ന് നൽകി. പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.
സാമൂഹിക പ്രവർത്തകരായ സോമൻ ബേബി, കെ. ടി.സലിം, ബഷീർ അമ്പലായി, ഫസലുൽ ഹഖ് , ചെമ്പൻ ജലാൽ, ഷെമിലി പി ജോൺ, ഷാനവാസ്, മജീദ് തണൽ, സയീത് ഹനീഫ്,dr. ഡേവിസ്,മണിക്കുട്ടൻ ലോബോ, ബോബൻ ഇടിക്കുള്ള, എസ് . വി. ബഷീർ,എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.,
തുടർന്ന് നടന്ന സംഗീത പരി പാടിയിൽ, ഗീത് മെഹബൂബ് നിദാൽ ഷംസ്, ബൈജു മാത്യു, ഡോക്ടർ ഡേവിസ് എന്നിവർ പങ്കെടുത്തു.
ബാസിത്, സമീഹ മുഹമ്മദ്, ശ്രീരാഗ്, ഹെലൻ തുടങ്ങിയ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളും ഉണ്ടായിരുന്നു,പരിപാടി യിൽ പങ്കെടുത്ത കുട്ടികൾക്കായി പ്രോത്സാഹന സമ്മാനവും ചടങ്ങിൽ വിതരണം ചെയ്യുകയുണ്ടായി. സഹൽ തൊടുപുഴ പരിപാടി നിയന്ത്രിച്ചു. ഉമ്മർ പാനായിക്കുളം, നൗഷാദ് മഞ്ഞപ്പാറ, രാസിൻഖാൻ, ഹക്കീം പാലക്കാട്,സഗീർ, അബ്ദുൽ സലാം, അഷ്റഫ് വടകര, നിസാർ ഹാസോൺ , സുനിൽ കുമാർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.