മനാമ: ഈദ്, വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി പടവ് കുടുംബ വേദി പടവ് ഉത്സവ് 2022 കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തി. കിംസ് ഹോസ്പിറ്റൽ ഉമ്മുൽ ഹസ്സം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ ഡോ: ജൂലിയൻ ജോണി തൊട്ടിയൻ ഹൈപ്പർ ടെൻഷൻ ആൻഡ് ഹാർട്ട് ഡിസീസ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു .
പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ജോൺ എബ്രഹാം പരിപാടി ഉത്ഘാടനം ചെയ്തു. പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകരായ സയിദ് റമദാൻ നദവി, ബഷീർ അമ്പലായി,നിസാർ കൊല്ലം, ചെമ്പൻ ജലാൽ,അസീൽ അബ്ദുൽ റഹ്മാൻ,വിനുക്രിസ്റ്റി എന്നിവർ പരിപാടി ക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന പരിപാടി യിൽ പടവ് കുടുംബ വേദി നൽകി വരുന്ന സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ഈ വർഷം ബഹറിനിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയനായ സ യിദ് ഹനീഫിന് പടവ് രക്ഷാധികാരി ഷംസ് കൊച്ചിനും പടവ് സെക്രട്ടറി മുസ്തഫ പട്ടാ മ്പി യും ചേർന്ന് കൈ മാറി. കിംസ് ഹോസ്പിറ്റലിനുള്ള പ്രത്യേക ഉപഹാരം പടവ് പ്രസിഡന്റ് സുനിൽ ബാബു ഡോക്ടർ ജൂലിയൻ ജോൺ തൊട്ടിയൻ ന് നൽകി.തുടർന്ന് പടവ് അംഗങ്ങൾ നടത്തിയ ഗാനമേളയും കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികളും ‘പടവ് ഉത്സവിന്റെ മാറ്റ് കൂട്ടി.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഹക്കീം പാലക്കാട്, അഷ്റഫ് ഓൺസ്പോട്ട്,ബൈജു മാത്യു, മണികണ്ഠൻ, എന്നിവർ പരിപാടി നിയന്ത്രിച്ചു.റസിൻ ഖാൻ പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.