മനാമ: കുക്ക് മീൽ റെസ്റ്റാറന്റിൽ വച്ച് പടവ് കുടുംബ വേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിൽ നൗഷാദ് മഞ്ഞപ്പാറ റമദാൻ സന്ദേശം നൽകി. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരായ ഫസലുൽ ഹഖ്,ബഷീർ അമ്പലമായി, ബദറുദ്ദീൻ പൂവാർ,താരിഖ് നജീബ്, തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. ഉമ്മർ പാനായിക്കുളം, റാസിൻ ഖാൻ, അഷ്റഫ് വടകര, ഹക്കീം പാലക്കാട്,ഗണേഷ് കുമാർ, സുനിൽകുമാർ, ബൈജു മാത്യു, ബക്കർ കേച്ചേരി, ഹംസ തൃശ്ശൂർ എന്നിവർ ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി. പടവ് സെക്രട്ടറി മുസ്തഫ പട്ടാമ്പി ഇഫ്താർ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
