മനാമ : പ്രളയകെടുതിയിൽ പെട്ട കേരളത്തിൻറെ പുനർനിർമാണത്തിനായി ബഹറിനിലെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആർട്ട് ഫെസ്റ്റിൽ തീരുമാനിച്ച പ്രകാരം പ്രളയത്തിൽ അകപ്പെട്ടു വീട് നഷ്ട്ടപെട്ട ഒരു പാലക്കാട്ടുകാരനു വീട് വച്ചുകൊടുക്കുക എന്ന പാക്ടിന്റെ ദൗത്യം വിജയകരമായി പൂര്തത്തീകരിച്ചു. 2019 ഫെബ്രുവരി 22 നു തുടങ്ങിയ വീട് നിർമാണം 80 ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിച്ചു.
പാലക്കാട് സുന്ദരം കോളണിയിലുള്ള സുബ്രഹ്മണ്യന് വേണ്ടി നിർമിച്ച വീടിന്റെ താക്കോൽ ദാനം 2019, മെയ് 18 നു നടന്നു. ബഹുമാനപെട്ട എം പി M B രാജേഷ്, പാലക്കാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ കൃഷ്ണകുമാർ , കൗൺസിലർ ഭാഗ്യം എന്നിവരും പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്, കോർ കമ്മിറ്റി മെംബേർസ് എന്നിവരും ചേർന്ന് താക്കോൽ ദാനചടങ്ങു നിർവഹിച്ചു.