നാട്ടിലേക്കുപോകാനാകാതെ വിഷമിക്കുന്ന പാക്ട് അംഗങ്ങൾക്കും കുടുംബങ്ങൾക്കും , പാലക്കാട്ടുകാർക്കും, യാത്ര ചെയ്യാനാവാതെ വിഷമിക്കുന്ന മറ്റുള്ളവർക്കും വേണ്ടി, ചാർട്ടേർഡ് വിമാനം പറത്താൻ സജ്ജമായതായി, പാക്ട് ഭാരവാഹികൾ പ്രഖ്യാപിച്ചു. കൊറോണ കാലഘട്ടത്തിൽ ഭക്ഷണം പോലുമില്ലാതെ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തങ്ങളുമായി കഴിഞ്ഞ മൂന്നു മാസത്തോളമായി നിസ്വാർത്ഥരായി പ്രവർത്തിക്കുന്നവരാണ് പാക്ട് ഭാരവാഹികൾ.
പ്രായമായവരും ഗർഭിണികളും അടങ്ങുന്ന ഒരുപാടുപേർ യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന അവസ്ഥ അറിഞ്ഞപ്പോളാണ് ഇങ്ങനെ ഒരാശയം ഉടലെടുത്തതും , അത് പ്രാവർത്തികമാക്കാൻ വേണ്ടി പ്രയത്നിച്ചു തുടങ്ങിയതും. .ജൂലൈ ഒന്നാം വാരത്തിലാണ് ആദ്യ വിമാനം ചാർട്ടേർഡ് ചെയ്യുക . രണ്ടു വയസിന് താഴെ ഉള്ള കുട്ടികൾക്ക് യാത്ര തികച്ചും സൗജന്യമായിരിക്കും.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനങ്ങൾ പൂർണ്ണമായും പാലിച്ച്, ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദർശന വിസകൾ ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, പ്രായമായ പൗരൻമാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും.
കൂടുതൽ വിവരങ്ങൾക്കും, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും, ഡോക്യുമെന്റേഷൻ, ടിക്കറ്റിംഗ് മുതലായവ സംബന്ധിച്ച വിവരങ്ങൾ ആവശ്യമുള്ളവരും 6634 6934, 3981 4968, 3914 3350, 3975 6436, 3503 6719, 3878 8580 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.