മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ, ‘ഓണപൂത്താലം ‘- എന്ന പൊന്നോണപരിപാടിയുടെ ഭാഗമായി, അംഗങ്ങൾക്കായി തിരുവാതിരകളിയും പായസമത്സരവും ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തി. സിനിമയിലും നാടകത്തിലും എല്ലാം വളരെ സജീവമായ ജയാ മേനോൻ മുഖ്യ അഥിതി ആയ പരിപാടിയിൽ പദ്മകുമാർ ജി നായർ , ചന്ദ്ര മോഹൻ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ , സെക്രട്ടറി സതീഷ് ഗോപിനാഥ് നായർ, സീനിയർ മെംബേർസ് ആയ മുരളി മേനോൻ, സുഭാഷ് മേനോൻ, കരുണാകരൻ എന്നിവരും പങ്കെടുത്തു.
മൂന്ന് മാസമായി നടത്തിയ നിരവധി മത്സരങ്ങളിൽ വിജയിച്ച എല്ലാ മത്സരാത്ഥികൾക്കും സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യുകയും ചെയ്തു.
സെപ്തംബര് പതിനാറിന് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്താൻ പോകുന്ന പാക്ട്- ഓണപൂത്താലം – മെഗാ ഓണം പരിപാടിയെകുറിച്ചുള്ള വിവരങ്ങളും പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി, നിറഞ്ഞുനിന്ന സദസ്സിനു വേണ്ടി നൽകി.