മനാമ: പാക്ട് ഓണപൂത്താലം ആഘോഷങ്ങൾക്ക് അനീഷ് നിർമലൻ നയിച്ച “മായാപ്രപഞ്ചം” എന്ന ഓൺലൈൻ ഫാമിലി ക്വിസ് മത്സരത്തോടെ സമാരംഭം. ബഹ്റിനിലെ പ്രമുഖ വ്യക്തിത്വങ്ങളായ പമ്പാവാസൻ നായർ, പ്രേംജിത് നാരായണൻ, രഞ്ജിത്ത് എം കെ എന്നിവരാണ് ഈ കുടുംബ മത്സര വേദിയിൽ മുഖ്യ അതിഥികളായി എത്തിയത്.
30 ടീമുകൾ വാശിയോടെ പങ്ക് എടുത്ത മത്സരങ്ങൾക്കൊടുവിൽ വിജയികളായവർ ദേവിക സുരേഷും കുടുംബവും , സജ്ന സതീഷും കുടുംബവും കൃപ രാജീവും കുടുംബവും ആണ്. വിവിധ കളികളുമായി ചതുരംഗം, ഓണപ്പാട്ട് മത്സരം, തിരുവാതിരക്കളി & പായസ മത്സരം, എന്നിങ്ങനെ നിരവധി പരിപാടികൾ അണി നിരക്കുന്ന ഓണപൂത്താലം, സെപ്തംബർ പതിനാറിന് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്ന പൊന്നോണസദ്യയോട് കൂടെയാണ് അവസാനിക്കുക.