മനാമ : പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്റൈൻ ) സംഘടിപ്പിച്ച “പൊന്നോണം – 2019” ബഹ്റൈനിലെ മലയാളികൾക്ക് വേറിട്ട അനുഭവവും സന്തോഷവും പകർന്നു നൽകുന്ന ഒരു ദൃശ്യാവിഷ്കാരമായി. സെപ്തംബർ ഇരുപത്തിഏഴിന് , ഇസ ടൌൺ ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടത്തിയത്. നാട്ടിൽ നിന്നും വരുത്തിയ പാചകവിദഗ്ദർ ഒരുക്കിയ സദ്യ തന്നെയായിരുന്നു പാക്ട് ഓണപരിപാടികളുടെ മുഖ്യ ആകർഷണം. ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, ബി.കെ.എസ് പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ബഷീർ അമ്പലായി, ബഹ്റൈനിലെ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പ്രതിനിധികൾ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്,. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജനടക്കമുള്ളവരും അണിനിരന്ന സദസ്സ് പൂക്കളത്തിന്റേയും നൃത്തനൃത്യങ്ങളുടെയും രുചിയേറുന്ന സദ്യയുടെയും നിറവിൽ സ്വന്തം നാടിന്റെ ഓർമകളിലേക്ക് പോയി. പാക്ട് എല്ലാ പരിപാടികളുടെയും കൂടെയും നടത്തി വരുന്ന ചാരിറ്റി ഇത്തവണ ” സ്നേഹ” എന്ന ബഹ്റൈൻ ബേസ്ഡ് ഓർഫനേജിലെ കുട്ടികൾക്ക് വേണ്ടിയാണ് ചെയ്തത്. പാക്ട് ചാരിറ്റി വിങ് പ്രവർത്തകർ സ്നേഹയുടെ സാരഥി കല്പന പട്ടേലിന് ചെക്ക് കൈമാറി.
Trending
- കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
- ബഹ്റൈനിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്
- ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്
- ICRF വ്യത്യസ്തതയോടെ 2024 അന്താരാഷ്ട്ര തൊഴിൽ ദിനം ആഘോഷിച്ചു
- ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
- അടുത്ത മാസം ട്രയൽ റൺ, വിഴിഞ്ഞം തുറമുഖം തുറക്കുന്നു, സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മന്ത്രി വി.ൻ.വാസവൻ
- മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ