വണ്ടിപ്പെരിയാറിൽ ദലിത് പെൺകുട്ടി പീഢനത്തിരയായ കേസിൽ പ്രതിയെ വെറുതെ വിടാനുണ്ടായ സാഹചര്യത്തിന് ഉത്തരവാദികൾ ഇടതുപക്ഷ നേതാക്കന്മാരാണ് . കേസിലെ പ്രതിയായ അർജുൻ ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവർത്തകനാണ് . അന്വേഷണത്തിന്റെ തുടക്കത്തിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു .തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ്. വാഴൂർ സോമൻ എംഎൽഎ അടക്കമുള്ള സിപിഎം – സിപിഐ നേതാക്കൾ ശ്രമിച്ചത്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താതിരിക്കാൻ എംഎൽഎ പരമാവധി ശ്രമിച്ചു . ഒടുവിൽ ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കഴിഞ്ഞ 3 വർഷമായി പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനെ രക്ഷിക്കാനായി പോലീസും , പ്രോസിക്യൂഷനും ഒത്തുകളിച്ചു. തെളിവുകൾ കോടതിയിൽ എത്തിച്ചില്ല. വാളയാർ കേസ് അട്ടിമറിച്ച അതേ മാതൃകയിലാണ് വണ്ടി പെരിയാർ കേസും എൽഡിഎഫ് നേതാക്കൾ അട്ടിമറിച്ചത്.
Trending
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’