തിരുവനന്തപുരം: ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ലന്ന് പ്രശാന്ത് പറഞ്ഞു. അച്ചടക്ക ലംഘനത്തിന് പ്രശാന്തിനെ ഇന്നലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
കെ സി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് പി എസ് പ്രശാന്ത് ഉയര്‍ത്തിയത്.
കെ സി വേണുഗോപാലാണ് കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന തകര്‍ച്ചയുടെ മൂല കാരണം. കെ സി വേണുഗോപാലുമായി അടുത്ത് നില്‍ക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.
വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് തന്നെ തോല്പിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ട്ടി അന്വേഷണക്കമ്മീഷനേയും കെ പി സി സി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാര്‍ട്ടി കണക്കിലെടുത്തില്ല. പകരം തോല്പിക്കാന് ശ്രമിച്ച ആള്‍ക്ക് പ്രമോഷന് നല്കി.
തന്നോടപ്പമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രശാന്ത് ആരോപിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്.