കുട്ടികളിൽ ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക കോവിഡ് വാക്സിന്റെ രോഗപ്രതിരോധ പ്രതികരണവും സുരക്ഷയും വിലയിരുത്തുന്നതിനായി പഠനം ആരംഭിച്ച് ഓക്സ്ഫോർഡ് സർവകലാശാല.
6 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ ഫലപ്രദമാണോ എന്ന് പുതിയ മിഡ്-സ്റ്റേജ് ട്രയൽ നിർണ്ണയിക്കും. മുന്നൂറോളം വോളന്റിയർമാരെയാണ് ഓക്സ്ഫോർഡ് സർവകലാശാല പ്രതീക്ഷിക്കുന്നത്.