മനാമ: ബഹ്റൈനിലെ ശ്രീലങ്കൻ എംബസിയുടെ സഹായത്തോടെ 287 ഓളം ശ്രീലങ്കൻ പ്രവാസികൾ ഇന്നലെ നാട്ടിലേക്ക് പറന്നു. ശ്രീലങ്കൻ എംബസി, വിദേശകാര്യ മന്ത്രാലയം, പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ്, ശ്രീലങ്കൻ എയർലൈൻസ് എന്നിവയുമായി സഹകരിച്ച് ബഹ്റൈനിൽ നിന്ന് കുടുങ്ങിയ ശ്രീലങ്കക്കാരെ തിരിച്ചയക്കാൻ സൗകര്യമൊരുക്കി.
ശ്രീലങ്കൻ എയർലൈൻസിന്റെ പ്രത്യേക വിമാനമായ യുഎൽ 202 ലാണ് ബഹറിനിൽ കുടുങ്ങിയ യാത്രക്കാർ കടുനായകയിലെ ബന്ദരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് മുമ്പ് പിസിആർ പരിശോധനയ്ക്ക് വിധേയരായിരുന്നു.