ലൊസാഞ്ചലസ്: ഓസ്കാര്‍ ചടങ്ങിനിടെ വേദിയില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഹോളിവുഡ് താരം വില്‍സ്മിത്ത് അവതാരകന് ക്രിസ് റോക്കിനെ തല്ലി. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്തിന്റെ പ്രതികരണം.
വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്കാര്‍ വേദിയെ ഞെട്ടിച്ചു. ആഗോള തലത്തില്‍ വലിയ ആരാധകരുള്ള വ്യക്തിയാണ് അമേരിക്കന്‍ നടനും നിര്‍മാതാവും റാപ്പറും ഗാനരചയിതാവുമായ വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത്. നാല് ഗോള്‍ഡെന്‍ ഗ്ലോബ് അവാര്‍ഡുകള്‍ക്കും, രണ്ടു ഓസ്കാര്‍ അവാര്‍ഡുകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം നാല് ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2007ല്‍ ന്യൂസ്വീക്ക് അദേഹത്തെ ‘ഹോളിവുഡിലെ ഏറ്റവും ശക്തനായ നടനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി