മനാമ: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക് സംഘടിപ്പിച്ച ട്രാഫിക് വില്ലേജ് പരിപാടി കാപിറ്റൽ ഗവർണറേറ്റ് ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. യുവർ ലൈഫ് ഈസ് എ ട്രസ്റ്റ് ഇൻ ദി അവന്യൂ കോംപ്ലക്സ് (Your life is a trust in the Avenue Complex) എന്ന മുദ്രാവാക്യത്തിലാണ് ട്രാഫിക് വാരാഘോഷം സംഘടിപ്പിച്ചത്. ഗതാഗത സുരക്ഷാ നിരക്ക് വർധിപ്പിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമായതിനാൽ ട്രാഫിക് സുരക്ഷയിൽ ഫലപ്രദമായ പങ്കാളിയാകാൻ സമൂഹത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ വശങ്ങളുടെ ഒരു ചെറിയ മാതൃകയാണ് ട്രാഫിക് വില്ലേജെന്ന് ട്രാഫിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ഫോർ ട്രാഫിക് ബോധവൽക്കരണത്തിന്റെ നിരവധി പിന്തുണക്കാരെയും പങ്കാളികളെയും സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകളെയും ആദരിച്ചു. സമൂഹത്തിലേക്ക് ട്രാഫിക് സംസ്കാരം പ്രചരിപ്പിക്കുന്നതിനും സംരംഭങ്ങളെയും ട്രാഫിക് പ്ലാനുകൾക്കും പിന്തുണ നൽകുന്നതിനുമാണ് ആദരവ്. വിവിധ സ്ഥാപനങ്ങളുമായും സിവിൽ സൊസൈറ്റി അംഗങ്ങളുമായും ചേർന്ന് ഗതാഗത സുരക്ഷാ ശക്തിപ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.