മനാമ: അഭയം പാലിയേറ്റീവ് വളന്റിയേഴ്സ് ബഹ്റൈൻ ചാപ്റ്റർ ബഹ്റൈനിലെയും ഗ്ലോബൽ യൂണിറ്റുകളിലെയും പാലിയേറ്റീവ് വല്ന്റെയേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് “ലിവിങ് വിൽ” അഥവാ ‘അന്തസ്സോടെ മരിക്കാനുള്ള അവകാശം’ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു . സുപ്രീം കോടതി വിധി പ്രകാരം നിലവിൽ വന്ന “ലിവിങ് വിൽ” ഇഷ്ടമുള്ള രോഗികൾക്കു അവർ താല്പര്യപെടുന്ന പ്രകാരം സ്വസ്ഥ മായി അന്ത്യ നിമിഷങ്ങൾ ചിലവിടുവാനും മരിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. നടൻ ഡോ. ഭരത് മമ്മൂട്ടി , ഡോ . രാജ ഗോപാൽ , ഡോ. സുരേഷ് കുമാർ എന്നിവർ ഉപദേശകരായ “ലിവിങ് വിൽ” അഭയം പാലിയേറ്റീവ് ആണ് രാജ്യത്തു ആദ്യമായി നടപ്പിൽ വരുത്തുന്നത് .
ആശുപത്രികളുടെ ചൂഷണങ്ങൾക്ക് വിധേയമായി അവർ നിർദേശിക്കുന്ന തരത്തിൽ ഉപകരണങ്ങൾക്കും ടെസ്റ്റുകൾക്കും അടിമപ്പെട്ടു അവിടെ വെച്ച് തന്നെ മരിക്കാൻ താല്പര്യമില്ലാത്തവർക് അവർ നിർദേശിക്കുന്ന തരത്തിൽ ഇഷ്ടപ്പെടുന്ന ആളുകളുടെ കൂടെ ചിലവിട്ടു മരിക്കുവാനുമുള്ള അവകാശം നൽകുന്നതാണ് ‘അന്തസ്സോടെ മരിക്കാനുള്ള അവകാശം’. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിക്കുള്ളിൽ ‘അന്തസ്സോടെ മരിക്കാനുള്ള അവകാശം’ ഒരു മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന കോമൺ കോസ് എന്ന എൻജിഒയുടെ അപേക്ഷയിലുള്ള വിധിയിലാണ് ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വന്നതെന്ന് അവതാരകർ വിശദീകരിച്ചു . ‘ലിവിങ് വിൽ’ ഉദ്ദേശിക്കുന്ന രോഗികളെ പാർപ്പിക്കുന്ന വീട്ടുകാർക്ക് വേണ്ട മാനസികവും ശാരീരികവുമായ മുൻകരുതലുകൾ, തയാറെടുപ്പുകൾ, ആവശ്യം വേണ്ട ഉപകരണങ്ങൾ , നിയമപരമായ അവബോധം നൽകൽ എന്നിവയാണ് അഭയം പാലിയേറ്റീവ് ഏറ്റെടുത്തു നടത്തുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു.ഇന്ത്യൻ സ്കൂൾ മുൻ സെക്രെട്ടറി ഷെമിലി പി ജോൺ, ജമീല അബ്ദുൽ റഹ്മാൻ (അസീൽ ), ആനന്ദ് ജോസഫ്, റഷീദ് മാഹീ, പീതാംബരൻ നായർ, കലീം എടക്കഴിയൂർ തുടങ്ങിയവർ സംസാരിച്ചു. ചർച്ചക്ക് അഭയം പാലിയേറ്റീവ് വളന്റിയേഴ്സ് ട്രൈനേഴ്സ് ട്രൈനർമാരായ മൈമൂന , കെ. വി ഹംസ, വിവിധ ഗൾഫ് ചാപ്റ്റർ പ്രതിനിധികലയ അമീർ , നസീർ ഓ . എം , റഫീഖ് എന്നിവർ നേതൃത്വം നൽകി. കമാൽ മുഹിയുദ്ദിൻ മോഡറേറ്റർ ആയിരുന്നു.