എറണാകുളം: കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി എറണാകുളം ജില്ല സർവൈലൻസ് യൂണിറ്റ് ക്ലസ്റ്റർ ടീം ലീഡറും, കോവിഡ് നോഡൽ ഓഫീസറുമായ ഡോ.അനിത പറഞ്ഞു. ഇന്നു ഉച്ചയ്ക്കു ശേഷം നടന്ന വെബിനാറിൽ ക്ലാസ്സ് നയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.
ഒന്നാം തരംഗം തീരെ ഇല്ലാതായപ്പോഴാണ് രണ്ടാം തരംഗം തുടങ്ങിയതെന്നും, എന്നാൽ രണ്ടാം തരംഗം അത്രയും കറയുന്നതിനു മുൻപ് തന്നെ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മൂന്നാം തരംഗത്തിൻ്റെ തുടക്കമാണെന്നും ആയതിനാൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കോവിഡ് സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് കുടുതൽ ബാധിച്ചിരിക്കുന്നതെന്നും 50 വയസ്റ്റിന് മുകളിലുള്ളവരിലാണ് മരണനിരക്ക് കൂടുതലായി കണ്ടു വരുന്നതെന്നും പറഞ്ഞു. രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചുമുള്ള നിരവധി സംശയങ്ങൾക്ക് ഡോക്ടർ മറുപടി നല്കി.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, എൻ എസ് എസ് യുണിറ്റ്, ലോ കോളേജ് എറണാകുളവും, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) എറണാകുളവും സംയുക്തമായി കോവിഡ് വാക്സിനേഷനും മൂന്നാം തരംഗം എങ്ങനെ തടയാം എന്ന വിഷയത്തെ അധികരിച്ച് വെബിനാർ സംഘടിപ്പിച്ചു.
ഡോ. ബിന്ദു എം നമ്പ്യാർ, പ്രിൻസിപ്പൽ ലോ കോളേജ് അദ്ധ്യക്ഷയായിരുന്നു. ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി. പോന്നുമോൻ സംസാരിച്ചു.