തിരുവനന്തപുരം: ഓർഗാനിക് ബസാറിനൊപ്പം തണലും 2021 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ ഓർഗാനിക് ബസാർ, (എ-12, അന്നപൂർണ, ജവഹർ നഗർ, കവടിയാർ പി.ഒ) വിൽ രാവിലെ 10 നും വൈകിട്ട് 7.00 നും ഇടയിൽ ജൈവ അരി വൈവിധ്യ മേള സംഘടിപ്പിക്കുന്നു.
2021 ഒക്ടോബർ 29 ന് രാവിലെ 10.30 ന് കേരള കൃഷി കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീ ടി വി സുഭാഷ് ഐ എ എസ് ഉത്ഘാടനം ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള ഓർഗാനിക് കർഷകർ വളർത്തുന്ന ഔഷധ അരികൾ , ഗന്ധമുള്ള അരികൾ , ചുവന്ന അരി, കറുത്ത അരി എന്നിവ ഉൾപ്പെടെ 120 ഓളം പരമ്പരാഗത അരികൾ മേളയിൽ പ്രദർശിപ്പിക്കും. ഈ പരമ്പരാഗത അരികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും കൂടുതൽ ആളുകളെ ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് ആകർഷിക്കുന്നതിനും പോഷകാഹാരത്തെക്കുറിച്ചുള്ള അവരുടെ മിഥ്യാധാരണകൾ ഇല്ലാതാക്കുന്നതിനുമാണ് ഈ മേള സംഘടിപ്പിക്കുന്നത്.
തൊണ്ടി, മുള്ളൻകഴം, ഗന്ധകശാല, കറുപ്പ് കവുനി, കാട്ടുയാനം, ഗോവിന്ദ് ഭോഗ്, നവര തുടങ്ങി അൻപതോളം നാടൻ നെല്ലിനങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. കോവിഡ് -19 പ്രോട്ടോക്കോൾ കർശനമായി പാലിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: മഞ്ജു എം നായർ – +91 9400411291
