മനാമ: ബഹ്റൈനിൽ അശൂറ അവധി ദിനങ്ങളായ ഇന്നും നാളെയും (ഓഗസ്റ്റ് 18,19 – ബുധൻ, വ്യാഴം) ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലായിരിക്കും. ഈ ദിനങ്ങളിൽ യെല്ലോ ലെവലിൽ നിന്നും ഓറഞ്ച് ലെവലിലേക്ക് മാറുമെന്ന് നേരത്തെ തന്നെ കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അറിയിച്ചിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ചില തീയതികൾ ഉയർന്ന അലർട്ട് തലങ്ങളിൽ നിശ്ചയിക്കാമെന്ന മുൻ പ്രഖ്യാപനത്തിന് അനുസൃതമായാണ് തീരുമാനം.
ഓറഞ്ച് അലർട്ട് ലെവലിലെ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ടാസ്ക് ഫോഴ്സ് ജനങ്ങളോട് ആവശ്യപ്പെട്ടു. തുടർന്ന് ആഗസ്റ്റ് 20 വെള്ളിയാഴ്ച വീണ്ടും യെല്ലോ ലെവലിലേക്ക് മാറും. 40 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതുവരെ ഏറ്റവും താഴ്ന്ന അലർട്ട് ലെവലിൽ ആയിരിക്കും.
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:
- വീടുകളിൽ ആറ് പേരെ മാത്രം പങ്കെടുപ്പിച്ച് ഒത്തുചേരൽ സംഘടിപ്പിക്കാം
- വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗ മുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
- 50 പേരെ പങ്കെടുപ്പിച്ച് ഔട്ട്ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച് ഇൻഡോർ ഈവൻറുകളും നടത്താം
- ഔട്ട്ഡോർ സ്പോർട്സ് സെൻറുകൾ, സ്പോർട്സ് ഹാളുകൾ
- ഷോപ്പിങ് മാളുകൾ
- ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ (മാസ്ക് എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)
- സർക്കാർ സെൻററുകൾ
- റസ്റ്റോറൻറുകളിലും കഫേകളിലും ഔട്ട്ഡോർ സേവനം 50 പേർക്ക്, ഇൻഡോർ സേവനം 30 പേർക്ക്
- മാളുകൾക്ക് പുറത്തുള്ള ഷോപ്പുകൾ
- ഔട്ട്ഡോർ സിനിമ
- ഔട്ട്ഡോർ വിനോദ കേന്ദ്രങ്ങൾ
- ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം
സർക്കാർ സ്ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധം.
എല്ലാ ലെവലിലും തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളവ:
- ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, ഇറച്ചി ഉൽപ്പന്നങ്ങളും പച്ചക്കറികളും വിൽക്കുന്ന സ്റ്റോറുകൾ
- ബേക്കറികൾ
- ഇന്ധന, ഗ്യാസ് സ്റ്റേഷനുകൾ
- ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി സർക്കുലർ പുറപ്പെടുവിക്കുന്ന ചില ആരോഗ്യ സേവനങ്ങൾ ഒഴികെ സ്വകാര്യ ആരോഗ്യ ക്ലിനിക്കുകൾബാങ്കുകളും കറൻസി എക്സ്ചേഞ്ച് സേവനങ്ങളും
- കസ്റ്റമേഴ്സ് നേരിട്ട് ഉപഭോക്താക്കളെ അഭിമുഖീകരിക്കാത്ത സ്ഥാപനങ്ങളുടെയും കമ്പനികളുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ
- വിതരണക്കാർക്ക് ഇറക്കുമതി, കയറ്റുമതി അനുമതി
- ഓട്ടോമൊബൈൽ റിപ്പയർ, സ്പെയർ പാർട്സ് ഷോപ്പുകൾ
- പ്രോസസ്സിംഗ്, നിർമ്മാണം, പരിപാലന മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ
- ഫാക്ടറികൾ
- ടെലികോം ഓപ്പറേറ്റർമാർ
- ഫാർമസികൾ