തിരുവനന്തപുരം: മാധ്യമങ്ങൾ എൽഡിഎഫിന് നൽകുന്ന പരിഗണന
യുഡിഎഫിന് നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങൾ കോൺഗ്രസ് നേതാക്കളുടെ പിന്നാലെ കോലുമായി നടക്കുകയാണ്. തോപ്പുംപടിയിലെ ഒരു വീട്ടിൽ എല്ലാ ദിവസവും കോലുമായി എത്തുന്നു. കോൺഗ്രസിൽ കൂട്ട കുഴപ്പമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. അതു വേണ്ട. പലതും മാധ്യമങ്ങൾക്കെതിരെ പറയേണ്ടിവരും.
തങ്ങളുടെ ക്ഷമ ദൗർബ്ബല്യമായി കാണരുത് – സതീശൻ
പറഞ്ഞു. തങ്ങൾ ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി നിർണയം വൈകുന്നതിന്റെ കാരണം മാധ്യമങ്ങൾ വാർത്ത ആക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.