തിരുവനന്തപുരം: കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് (KSOS)ന്റെ 48 മത് സംസ്ഥാന ശാസ്ത്ര സമ്മേളനം ഈ മാസം 26,27, 28 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന സമ്മേളനം 26 ന് വൈകിട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ നേത്രചികിത്സകരുടെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര സമ്മേളനം ആണ് ഇത് . കോവിഡ് പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ 1500 ഓളം ഉള്ള പ്രതിനിധികളെ പൂർണ്ണായും തലസ്ഥാനത്ത് എത്തിക്കാതെ ഓൺലൈനായും, ഓഫ് ലൈനുമായാണ് സമ്മേളനം നടക്കുക .
നേത്ര ചികിത്സയുടെ എല്ലാ ശാസ്ത്ര വിഭാഗങ്ങളെ കുറിച്ചും വിശദമായ ചർച്ചകളും , അപഗ്രഥനങ്ങളും നടക്കുന്ന ഈ ത്രിദിന സമ്മേളനം കേരളത്തിലെ നേത്രചികിത്സാ രംഗത്തിനു പുതിയ ഉണർവ്വ് നൽകുമെന്ന് സമ്മേളനത്തിന്റെ പ്രധാന നടത്തിപ്പ് ഭാരവാഹികളായ ഡോ വി സഹസ്രനാമവും , ഡോ ബിജു ജോണും അറിയിച്ചു.
