എറണാകുളം: 23 മലയാളികളെ കൂടി ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിച്ചു. ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപ്പെടലിനെ തുടർന്നാണ് 23 മലയാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചത്. ഇസ്രായേലിൽ നിന്ന് ഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ സംഘം രണ്ട് വിമാനങ്ങളിലായി നെടുമ്പാശേരിയിലെത്തി. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ഇടപ്പെടലിനും സഹായത്തിനും തിരിച്ച് നാട്ടിലെത്തിയവർ നന്ദിഅറിയിച്ചു. ഓപ്പറേഷൻ അജയ് പ്രകാരം കഴിഞ്ഞ ദിവസം ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിച്ചിരുന്നു. ഇസ്രായേലിൽ 18,000 ഇന്ത്യക്കാരാണ് കുടുങ്ങി കിടന്നത്. അവരിൽ ഭൂരിഭാഗം പേരും കെയർടേക്കർമാരാണ്. ഇത് കൂടാതെ 1,000 വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും വ്യാപാരികളുമുണ്ടായിരുന്നു.
Trending
- സാംസ്കാരിക പൈതൃകത്തിൻ്റെ നിറവിൽ അഞ്ചാമത് സെലിബ്രേറ്റ് ബഹ്റൈൻ ഫെസ്റ്റിവലിന് തുടക്കം
- സെലിബ്രേറ്റ് ബഹ്റൈൻ ഫെസ്റ്റിവലിൽ ആദ്യ കച്ചേരിയുമായി ബഹ്റൈൻ കൊയർ
- പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, ‘എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ’
- ബഹ്റൈനിലെ ജ്വല്ലറികളില്‍ സംസ്കരിച്ച മുത്ത് വില്‍ക്കുന്നതിന് വിലക്ക്
- ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറില്‍ ബഹ്റൈനും സൗദി അറേബ്യയും ഒപ്പുവെച്ചു
- ഈസ്റ്റ് ഹിദ്ദ് സിറ്റിയിലെ മസാക്കിന് 2 ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
- ജി.സി.സി. ഉച്ചകോടി: ബഹ്റൈന്‍ പോസ്റ്റ് സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി
- ശബരിമല സ്വര്‍ണ കൊള്ള കേസ്; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീക്ക് തിരിച്ചടി, ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി



