ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിക്കുന്നതിനായി ഉമ്മൻ ചാണ്ടി ഇന്ന് സോണിയ ഗാന്ധിയെ കാണും. രാവിലെ പതിനൊന്നരക്ക് സോണിയയുടെ വസതിയിലാണ് കൂടിക്കാഴ്ച. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയുള്ള പുനഃസംഘടനകൾ നിർത്തിവെക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടും.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എന്നിവരുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് പരാതിയുണ്ടെന്ന് ഇതിന് ശേഷം താരിഖ് അൻവറും പ്രതികരിച്ചു. പരാതി പരിഹരിക്കാൻ ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു.
