തിരുവനന്തപുരം: യുഡിഎഫ് പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടിയത് പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനെ വെല്ലുവിളിക്കുന്നു. പുതിയ ലിസ്റ്റില്ലെങ്കില്‍ പഴയത് നീട്ടുകയെന്നായിരുന്നു സര്‍ക്കാര്‍ നയമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
[embedyt] https://www.youtube.com/watch?v=Nn0i2jJc73o[/embedyt]
റാങ്ക് ലിസ്റ്റ് എങ്ങനെ എങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന ചിന്തയാണ് സര്‍ക്കാരിന്. മൂന്ന് വര്‍ഷം തികഞ്ഞ പട്ടികയെല്ലാം സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി പെരുപ്പിച്ച് പറയുന്നത് അഡ്വൈസ് മെമ്മോ നല്കിയ കണക്കാണ്. യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയത് ചട്ടപ്രകാരമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.