കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്വാറൻ്റൈനിൽ. ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻ ചാണ്ടി നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം വിവിധ പരിപാടികളിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു. ഉമ്മൻ ചാണ്ടി ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാർത്താ സമ്മേളനം ഉൾപ്പടെയുളള പൊതുപരിപാടികൾ ഉപേക്ഷിച്ചു. പകരം തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ് എന്നിവർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനം നടത്തും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക