മനാമ: രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന് ധിച്ച് പ്രവാസി വെൽഫെയർ രിഫ സോണൽ കമ്മിറ്റി ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 വെള്ളിയാഴ്ച വൈകുന്നേരം 6. 30ന് റിഫ ദിശ സെൻററിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സദസ്സിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
‘ഒന്നിപ്പ്’ സ്വാതന്ത്ര്യദിന സദസ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 3559 7784 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ സെക്രട്ടറി എ വൈ ഹാഷിം അറിയിച്ചു.