തിരുവനന്തപുരം: 2021 ഡിസംബർ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി 25.11.2021, വ്യാഴാഴ്ച ഓൺലൈനായി പ്രകൃതി, ജലം, മണ്ണ് എന്നിവയെ ആസ്പദമാക്കി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലാണ് മത്സരം.
താത്പര്യമുള്ള വിദ്യാർത്ഥികൾ 22.11.2021, തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി worldsoildaycompetitions2021@gmail.com എന്ന ഇമെയിൽ വഴി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2778769 / 2778770
