
മനാമ: ബഹ്റൈനില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നാളെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഹജ്ജ് ആന്റ് ഉംറ അറിയിച്ചു.
ദേശീയ പോര്‍ട്ടല്‍ വഴി പുതുക്കിയ ഇ-കെയ് സിസ്റ്റം ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഹജ്ജ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ അലര്‍ട്ടുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അപേക്ഷകര്‍ ദേശീയ അറിയിപ്പുകള് സിസ്റ്റത്തില്‍ അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.
അപേക്ഷകര്‍ക്ക് ഒരു ഐഡി കാര്‍ഡ് ഉണ്ടായിരിക്കും. സുപ്രീം കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷയില്‍ നാലു കൂട്ടാളികളെ വരെ ഉള്‍പ്പെടുത്താം. അപേക്ഷകരും കൂട്ടാളികളും ഐഡന്റിറ്റി വെരിഫിക്കേഷന് വിധേയരാകുകയും ഹജ്ജ് നിര്‍വഹിക്കുന്നതിന് വിലക്കുള്ള തരത്തിലുള്ള ശാരീരിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിക്കുകയും വേണം.
രജിസ്ട്രേഷന് കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അപേക്ഷ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കും. മുന്‍ഗണനയും അപേക്ഷയുടെ ക്രമവും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. പിന്നീട് ഹജ്ജ് ട്രാവല്‍ ഏജന്‍സികള്‍ അവരുടെ പാക്കേജ് വിവരങ്ങളും ചാര്‍ജും അറിയിക്കും.
