മനാമ : കേരളപിറവിയോടനുബന്ധിച്ചു സാംസ ബഹ്റൈൻ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം 30-10-2020 ൽ നടത്തുകയുണ്ടായി. കുമാരി ആദ്യ ഷീജുവിന്റെ ഒരു ഗാനത്തിന് ശേഷം കേരള ചരിത്ര, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങൾ ആസ്പദമാക്കി ഒന്നാം റൗണ്ടും, പൊതുവിഞ്ജാനം, ശാസ്ത്രം, രാഷ്ടീയം എന്നിവ ഉൾകൊള്ളിച്ചു രണ്ട് റൗണ്ടുകളായി നടത്തപ്പെട്ട മത്സരത്തിൽ സാംസയുടെ അംഗങ്ങളുടെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ശ്രീ. വത്സരാജ് കുയുമ്പിൽ ക്വിസ് മാസ്റ്ററായും ശ്രീ. ബപീഷ് കുറ്റിയിൽ കോർഡിനേറ്റർ ആയും പ്രവർത്തിച്ചു.
സാംസ വനിതാ വിങ്ങിന്റെ സഹകരണത്തോടെ നടത്തപ്പെട്ട പരിപാടിക്ക് സാംസ ജനറൽ സെക്രട്ടറി ശ്രീ. റിയാസ് കല്ലമ്പലം സ്വാഗതവും പ്രസിഡന്റ് ശ്രീ. ജിജോ ജോർജ് ഉത്ഘാടനവും നിർവഹിച്ചു.
മത്സരത്തിൽ വിജയികൾ ആയവർ
First place-റിഫ റിയാസ് & നാദരൂപ്. Second place-മിഥില അമൻ, ശിവപ്രിയ, സർവനാഥ്.
വിജയികൾക്ക് സമ്മാനവും പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സെർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.