മനാമ: എന്താണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം? അത് ഉയർന്ന പൗരബോധവും തങ്ങളുടെ കഴിവുകളെപ്പറ്റി വ്യക്തമായ ധാരണയുമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ്. നാളത്തെ ലോകത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളും കഴിഞ്ഞ കാലഘട്ടത്തിൽനിന്നും ഏറെ വ്യത്യസ്തമായിരിക്കും. അതിൽ പിന്തള്ളപ്പെട്ടു പോകാതെ അതിനുതകുന്ന വിദ്യാഭ്യാസ കാഴ്ചപ്പാടിലേക്ക് പുതുതലമുറയെ നയിക്കുക എന്ന ലക്ഷ്യത്തിൽ ഒരു വ്യക്തമായ കർമ്മപദ്ധതിയുടെ പിൻബലത്തോടെ ആരംഭിക്കുന്ന ഒന്നാണ് ബി-ക്യാമ്പ്.
പ്രശസ്തരും പ്രഗത്ഭരുമായ വിദ്യാഭ്യാസ വിചക്ഷണന്മാരാൽ തയ്യാറാക്കപ്പെട്ട ബി-ക്യാമ്പ് ബഹറിനിൽ കൊണ്ടുവരുന്നത് ഐ.ഐ.പി.എ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്സ്) ആണ്. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ പരീക്ഷണങ്ങൾ നടത്തുന്ന ബ്ലൂംബ്ലൂം ആണ് ഭാവിയെ മുന്നിൽ കണ്ടുള്ള ഈ പുതിയ വിദ്യാഭ്യാസ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നത്. ജൂലൈ 25 ന് ബഹറിനിൽ തുടക്കം കുറിക്കുന്ന ബി-ക്യാമ്പിൽ ഇരുപത്തൊന്നു ദിവസങ്ങളിലായി ഇരുപത്തൊന്നു തികച്ചും വ്യത്യസ്തമായ, ആധുനിക കാലഘട്ടത്തിനു അനുയോജ്യമായ വിഷയങ്ങൾ ഇരുപത്തൊന്നു പ്രഗത്ഭ വ്യക്തികൾ കുട്ടികളിലേക്ക് എത്തിക്കുന്നു.
ഇതിൽ ചേരുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അറിവിന്റെയും ഉൾക്കാഴ്ചയുടെയും ഒരു പുതിയ ലോകം അവരുടെ മുന്നിൽ തുറക്കപ്പെടുന്നു. അതിലൂടെ തങ്ങളുടെ യഥാർത്ഥ കഴിവുകളും താൽപ്പര്യങ്ങളും ഏതു വഴിയിലേക്കാണ് തിരിച്ചുവിടേണ്ടത് എന്നതിനെപ്പറ്റി അവർക്കുതന്നെ ഒരു ധാരണ കൈവരുന്നു. ബി-ക്യാമ്പിനു ശേഷം താൽപ്പര്യമുള്ളവർക്ക് അവരുടെ ഇഷ്ടവിഷയത്തിൽ ഈ പ്രക്രിയ ആഴ്ചയിൽ രണ്ടു ദിവസം എന്ന രീതിയിൽ വര്ഷം മുഴുവൻ തുടരാവുന്നതുമാണ്. ബി-ക്യാമ്പിന് നിശ്ചയിച്ചിരിക്കുന്ന കോഴ്സ് ഫീ 30 ദിനാർ മാത്രമാണ്. അത് ഒരു വിദ്യാർത്ഥിക്ക് പകർന്നു നല്കുന്നതോ വിലമതിക്കാനാവാത്ത അറിവുകളും അനുഭവങ്ങളും.
ബി.ക്യാമ്പിന്റെ ഭാഗമായി സ്വയം കണ്ടെത്താൻ ബഹറിനിലെ അഞ്ചു മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള എല്ലാ സ്കൂൾ വിദ്യാർത്ഥികളെയും ഹാർദ്ദമായി ക്ഷണിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും ഏറെ വിജയകരമായി നടക്കുന്ന ഈ തികച്ചും വ്യത്യസ്തമായ വിദ്യാഭ്യാസ അനുഭവം നിങ്ങളും സ്വായത്തമാക്കുക.
കൂടുതൽ വിവരങ്ങൾ അറിയാനും ക്യാമ്പ് റെജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പറുകൾ: +973 34165818, +973 38980680 (Call & WhatsApp)
Visit the below link to know more or visit: https://bit.ly/bloombhr_iipa_waintro