തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപം വഞ്ചിയൂരിൽ സ്ത്രീയ്ക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിവയ്പ്. ആക്രമണത്തിൽ വള്ളക്കടവ് സ്വദേശി ഷിനിക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്ന് ഷിനി പറഞ്ഞു. വഞ്ചിയൂരിൽ പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. രാവിലെ മുഖം മറച്ച് സ്ത്രീ ഷിനിയുടെ വീട്ടിലെത്തി. താൻ ആമസോണിൽ നിന്നാണെന്നും, കൊറിയർ നൽകാൻ വന്നതാണെന്നും പറഞ്ഞു. ഷിനിയുടെ ഭർത്താവിന്റെ അച്ഛനായിരുന്നു പാഴ്സൽ വാങ്ങാൻ വന്നത്. എന്നാൽ ഷിനിക്ക് നേരിട്ട് മാത്രമേ പാർസൽ കൊടുക്കുകയുള്ളൂവെന്ന് യുവതി പറഞ്ഞു. തുടർന്ന് ഷിനി എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തെന്നാണ് ഷിനിയുടെ മൊഴി. യുവതിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം മറയ്ക്കുകയും, കൈയിൽ ഗ്ലൗസ് ധരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അക്രമി ബൈക്കിലാണ് എത്തിയതെന്നാണ് സൂചന.
Trending
- യുകെയില്‍ വിശേഷ ദിനങ്ങളില്‍ ഇനി സാരിയും ധരിക്കാം
- വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില്‍ സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി
- ‘മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ ഏറാൻമൂളി’: മാവോയിസ്റ്റ് സോമൻ