
മനാമ: മനാമ മേഖലയിലെ ഗവണ്മെന്റ് അവന്യൂവിലെ മഴവെള്ള പദ്ധതികളുടെ ഭാഗമായി പടിഞ്ഞാറോട്ടുള്ള ഗതാഗതത്തിനായി സ്ലോ ലെയ്ന്‍ ഓഗസ്റ്റ് 8 മുതല്‍ 20 ദിവസത്തേക്ക് അടച്ചിടുമെന്നും ഗതാഗതത്തിനായി മറ്റൊരു പാത നല്‍കുമെന്നും ബഹ്റൈനിലെ മരാമത്ത് മന്ത്രാലയം അറിയിച്ചു.
എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
