
മനാമ: സൗദി അറേബ്യയിലേക്കുള്ള കിംഗ് ഫഹദ് കോസ് വേയിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അതിലൊരു കാറിന് തീപിടിച്ച് അതോടിച്ചിരുന്നയാൾ മരിച്ചു.
ഇന്നലെയാണ് സംഭവം. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് കുറച്ചു സമയം കോസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടു.
അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണമാരംഭിച്ചു.
