മനാമ: ലോകമെമ്പാടും മലയാളി സമൂഹം സന്തോഷത്തോടു കൂടി ആഘോഷിക്കുന്ന ഓണത്തെ വരവേൽക്കാൻ ഒരുങ്ങി ലുലു ഹൈപ്പർ മാർക്കറ്റ്. ഓണ വിപണി വിലക്കുറവുകൊണ്ട് ശ്രദ്ധേയമാകുന്നു. ഓണസദ്യയ്ക്കുള്ള മികച്ച പച്ചക്കറികൾ, പഴങ്ങൾ, പലചരക്കുസാധനങ്ങൾ എന്നിവ കുറഞ്ഞ വിലയിൽ വാങ്ങാൻ ഉപഭോക്താക്കൾക്ക് മികച്ച അവസരമാണ് ഒരുക്കിയിട്ടുള്ളത്.
ഓണച്ചന്ത, ഓണസദ്യ, പായസ മേള, ഓണക്കോടി, ഓണവിഭവങ്ങൾ എന്നിവയെല്ലാമൊരുക്കി കേരളത്തനിമയോടെ ഓണമാഘോഷിക്കാനുള്ള അവസരമാണ് ലുലു ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 16ന് തുടങ്ങിയ ഓണച്ചന്ത 23 വരെ നീണ്ടുനിൽക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള ഓണക്കോടികളുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
പ്രത്യേകം തയ്യാറാക്കിയ രുചികരമായ ഓണസദ്യയും ഓണച്ചന്തയുടെ പ്രത്യേകതയാണ്. 1.990 ദീനാറിനാണ് ഓണസദ്യ നൽകുന്നത്. ആഗസ്റ്റ് 20 വരെ ബുക്കിംഗ് തുടരും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 21ന് രാവിലെ 10.30 മുതൽ ഉച്ചക്ക് രണ്ടുവരെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് ഓണസദ്യ വാങ്ങാം. ലുലു കസ്റ്റമർ സർവിസ് വഴിയും ഓൺലൈൻ മുഖേനയും ഓണസദ്യക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. രണ്ടു പായസം ഉൾപ്പെടെ 24 ഇനങ്ങൾ അടങ്ങുന്നതാണ് ഓണസദ്യ.
ആഗസ്റ്റ് 19, 20 തീയതികളിൽ നടക്കുന്ന പായസമേളയാണ് മറ്റൊരു ആകർഷണം. ഇളനീർ പായസം, മാങ്ങ പായസം, പഴം പായസം, ചേന പായസം, അടപ്രഥമൻ, അരിപ്പായസം, പാലട പായസം, ഗോതമ്പ് പായസം, പരിപ്പ് പായസം, അമ്പലപ്പുഴ പാൽപ്പായസം എന്നിവയാണ് പായസമേളയിൽ ഉണ്ടാവുക.
ഫ്രഷ് മിൽക്ക്, തൈര്, അരി, ചിപ്സ്, നെയ്യ്, അച്ചാർ, എണ്ണ തുടങ്ങി മറ്റേനകം സാധനങ്ങൾ ആഗസ്റ്റ് 23 വരെ ഓഫറിൽ ലഭിക്കും. ബൈ 2 ഗെറ്റ് 1 ഓഫറിൽ പലചരക്കുസാധനങ്ങൾ 23 വരെ വാങ്ങാം. സാരികൾ, ചുരിദാർ, ലേഡീസ് കുർത്തി, പുരുഷന്മാരുടെയും കുട്ടികളുടെയും കുർത്തകൾ എന്നിവക്ക് ഹാഫ് വാല്യു ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ 10 ദിനാറിന് സാധനങ്ങൾ വാങ്ങുമ്പോഴും ഷോപ്പിങ് വൗച്ചർ ലഭിക്കും. ഈ ഓഫറും 23 ന് അവസാനിക്കും.
