മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം/ ചതയാഘോഷങ്ങൾ ( പൊന്നോണം 2021) ആഗസ്റ്റ് 13 തീയതി മുതൽ 27 വരെ വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഈ വർഷത്തെ ഓണം ചതയാഘോഷങ്ങൾ ആഗസ്റ്റ് മാസം 13 തീയതി അത്തം നാളിൽ മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് 23 തീയതി 167-ാമത് ഗുരുജയന്തി ദിനത്തിൽ പൂജനീയനായ സച്ചിദാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും, തുടർന്ന് പ്രത്യേക ചതയദിന പ്രാർത്ഥനയും പൂജയും നടന്നു. ആഗസ്റ്റ് 26 തീയതി വ്യാഴാഴ്ച എസ്. എൻ. സി. എസിന്റെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വിവിധ കലാപരിപാടികളും ഓണം / ചതയാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
ആഗസ്റ്റ് 27 തീയതി സമാപന സമ്മേളനം കേരളത്തിന്റെ കാർഷിക വകുപ്പ് മന്ത്രി. ബഹുമാന്യനായ പി. പ്രസാദ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ചെയർമാൻ ജയകുമാർ ശ്രീധരൻ ചതയദിനാശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി പ്രസാദ് വാസു, കൾച്ചറൽ സെക്രട്ടറി ഷിബു രാഘവൻ, ഓണം / ചതയാഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർമ്മാരായ ഓമനകുട്ടൻ, സിനി അമ്പിളി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ഓണം ചതയാഘോഷങ്ങളുടെ ജനറൽ കൺവീനർ ലെനിൻ രാജ് നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന വിവിധ കലാപരിപാടികളോടും കൂടി ഈ വർഷത്തെ ഓണം ചതയാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.
14 ദിവസം നീണ്ടു നിന്ന ഈ വർഷത്തെ ഓണം / ചതയാഘോഷങ്ങൾക്ക് ബോർഡ് മെംബേർമ്മാരായ പ്രദീപ് ദിവാകരൻ, ജീമോൻ. പി. കൃഷ്ണൻകുട്ടി, ഷൈജു, ഗോപകുമാർ, ജയമോഹൻ, ഇന്റെർണൽ ഓഡിറ്റർ ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ പൂർണ്ണമായും ഓൺ ലൈനിലൂടെയാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടന്നത്.
