കോട്ടയം: ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ രണ്ടാം സമ്മാനമായ 5 കോടി രൂപ നേടിയ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കോട്ടയം പാലായിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് വ്യക്തമാണ്. പാലാ മീനാക്ഷി ലക്കി സെന്ററിൽ നിന്ന് ചെറിയ ലോട്ടറി ഏജന്റായ പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ അടിച്ചത് . എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമയില്ലെന്ന് പപ്പച്ചൻ പറഞ്ഞു. എടപ്പാടി സ്വദേശിയായ ഡ്രൈവർക്ക് സമ്മാനം ലഭിച്ചുവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചു. ഇതോടെ അഞ്ച് കോടി രൂപ സമ്മാനം ലഭിച്ച ഭാഗ്യശാലിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍