മനാമ: പ്രവാസ ഭൂമിയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് വ്യക്തമായ ഇടപെടലുകൾ നടത്തുന്ന തണൽ – ബഹ്റൈൻ ചാപ്റ്റർ എല്ലാ വർഷത്തെയും പോലെ ഇക്കുറിയും ഓണക്കോടി വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അനാഥത്വത്തിന്റെ കൈപ്പു നീർകുടിക്കുന്ന ഹതഭാഗ്യരെ നമ്മോട് ചേർത്ത് നിർത്താൻ, പ്രത്യേകിച്ച് ഇത് പോലുള്ള സന്തോഷ മുഹൂർത്തങ്ങളിൽ നാമേവരും ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു.
തണൽ വീട്ടിലെ അന്തേവാസികൾക്കും അവരുടെ കൂട്ടിരിപ്പ് കാർക്കുമായി തണൽ നൽകുന്ന ഈ ഓണസമ്മാനം പ്രവാസികളുടെ നിസ്വാർത്ഥമായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് വിഘ്നം കൂടാതെ നടക്കുന്നതെന്നും, ഈ ഒരു സൽപ്രവർത്തനത്തിനും എല്ലാവരുടെയും സഹായവും പ്രാർത്ഥനയും കൂടെ ഉണ്ടാവണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വിശദവിവരങ്ങൾക്ക് 3987 5579 – 3961 4255