മനാമ: രാജ്യത്തെ ഏറ്റവും വിശ്വസ്ത റെമിറ്റൻസ് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ‘ഓണക്കൈനീട്ടം’ ഓഫർ ഒരുക്കുന്നു. സെപ്റ്റംബർ 1 മുതൽ 10 വരെയുള്ള ഓഫറിൽ 10 ഭാഗ്യശാലികൾക്ക് 8 ഗ്രാം സ്വർണ്ണ നാണയം വീതമാണ് നൽകുന്നത്.
ഓഫറിൽ ക്വാളിഫൈ ചെയ്യപെടുന്നതിനായി പ്രൊമോഷൻ കാലയളവിൽ കുറഞ്ഞത് 2 ട്രാൻസാക്ഷൻ ഇന്ത്യയിലേക്ക് നടത്തണം. സെപ്റ്റംബർ 13 ൽ നടക്കുന്ന ലക്കി ഡ്രോയിലൂടെ 10 വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ ദിവസത്തെയും എൻട്രിയിൽ നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തി, 10 ദിവസങ്ങളിൽ 10 വിജയികളെയാണ് വാണിജ്യ വ്യവസായ മന്ത്രാലയ അധികാരികളുടെ സാന്നിധ്യത്തിൽ തിരഞ്ഞെടുക്കുന്നത്.
മിനിമം ട്രാൻസാക്ഷൻ ലിമിറ്റില്ലാത്ത ഓഫറിൽ ബ്രാഞ്ച് ട്രാൻസാക്ഷനും ലുലു മണി ആപ്പിലൂടെയുള്ള ട്രാൻസാക്ഷനും ഒരുപോലെ പരിഗണിക്കുന്നതാണ്. പ്രൊമോഷൻ കാലയളവിൽ ഉപഭോക്താക്കൾ നടത്തിയ ഇടപാടുകൾ എത്രയാണെങ്കിലും ഒരാൾക്ക് ഒരു സമ്മാനം മാത്രമാണ് ലഭിക്കുക.