കൊച്ചി : വിദേശത്തേയ്ക്ക് പോകാനെത്തിയ യാത്രക്കാരനെ കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരിച്ചയച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഏറ്റുമാനൂർ സ്വദേശിയെയാണ് രോഗബാധ മൂലം തിരിച്ചയച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഡൽഹിയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനാണ് ഇയാൾ എത്തിയത്. ഡൽഹിയിൽ നിന്നും യുകെയിലേയ്ക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. കൊറോണ പരിശോധനാ ഫലം ഇല്ലാതെയാണ് ഇയാൾ വിമാനത്താവളത്തിലെത്തിയത്.
കൊറോണ രോഗ വ്യാപനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് വിമാനത്താവളങ്ങളിൽ നടത്തുന്നത്. പരിശോധനാ ഫലം ഇല്ലാത്തതിനാൽ ഇയാളെ വിമാനത്താവളത്തിൽ ടെസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കൊറോണ സ്ഥിരീകരിച്ചതോടെ ഇയാളെ തിരിച്ചയച്ചു.