ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് വകഭേദത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിൽ ലോകരാജ്യങ്ങൾ. ആഗോളതലത്തിലുള്ള ലോക്ഡൗണിലേക്കു കാര്യങ്ങൾ നീങ്ങുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
ഇസ്രയേൽ തങ്ങളുടെ അതിർത്തി പൂർണമായി അടയ്ക്കുമെന്ന് അറിയിച്ചു. രാജ്യത്തേക്ക് വിദേശികൾ കടക്കുന്നത് പൂർണമായും വിലക്കാനാണ് തീരുമാനം. വിദേശികൾക്ക് വിലക്കേർപ്പെടുത്താനുള്ള നിർദേശം പരിഗണനയിലാണെന്നും 14 ദിവസമായിരിക്കും ഇതു നടപ്പാക്കുകയെന്നും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു.
ഒമൈക്രോണിന്റെ പശ്ചാത്തലത്തിൽ വിദേശികൾക്ക് പൂർണമായി വിലക്കേർപ്പെടുത്തുന്ന ആദ്യ രാജ്യമാകും ഇസ്രയേൽ. ദക്ഷിണാഫ്രിക്കയിലെ ഗോട്ടെംഗ് പ്രവിശ്യയിൽ കണ്ടെത്തിയ വൈറസ് രാജ്യമൊട്ടുക്കു വ്യാപിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയിൽ 24 ശതമാനത്തിനു മാത്രമാണ് വാക്സിൻ ലഭിച്ചിട്ടുള്ളത്.
