ഹൂസ്റ്റൻ: കൊറോണ വൈറസ് കേസുകള്‍ അതിവേഗം വർധിച്ചുകൊണ്ടിരിക്കുമ്പോള്‍, ക്രിസ്തുമസിന് ഇത് വീണ്ടും വർധിക്കുമെന്നാണ് സൂചന. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിച്ചാൽ ആശുപത്രികളെ സഹായിക്കാന്‍ 1000 സൈനിക മെഡിക്കല്‍ പ്രൊഫഷണലുകളെ സജ്ജമാക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് തയാറെടുക്കുന്നു. പുതിയ ഫെഡറല്‍ ടെസ്റ്റിംഗ് സൈറ്റുകള്‍ സ്ഥാപിക്കുക, നൂറുകണക്കിന് ഫെഡറല്‍ വാക്സിനേറ്റര്‍മാരെ വിന്യസിക്കുക, സൗജന്യമായി വിതരണം ചെയ്യാന്‍ 500 ദശലക്ഷം റാപ്പിഡ് ടെസ്റ്റുകള്‍ക്കുള്ള കിറ്റുകൾ എന്നിവ ഉള്‍പ്പെടെ, കൊറോണ വൈറസ് കേസുകളുടെ അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടത്തെ നേരിടാനാണ് പ്രസിഡന്റ് ഒരുങ്ങുന്നത്.
ആളുകള്‍ക്ക് അവരുടെ വീടുകളിലേക്ക് സൗജന്യമായി പരിശോധനകള്‍ അയക്കാന്‍ അഭ്യർഥിക്കാന്‍ കഴിയുന്ന ഒരു വെബ്സൈറ്റ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള 150 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ജനുവരി പകുതി മുതല്‍ വീട്ടില്‍ തന്നെയുള്ള കോവിഡ് -19 ടെസ്റ്റുകള്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് പ്രസിഡന്റ് വാഗ്ദാനം ചെയ്തു. ബൂസ്റ്റര്‍ ഷോട്ടുകളിലേക്കുള്ള പ്രവേശനം തന്റെ ഭരണകൂടം മെച്ചപ്പെടുത്തുമെന്നും പുതിയ ടെസ്റ്റിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.