കുട്ടനാട്ടില്‍ എലിപ്പനി ബാധിച്ച് വയോധികന് മരിച്ചു. നെടുമുടി സ്വദേശി പി. കെ പൊന്നപ്പന്(67) ആണ് മരിച്ചത്. എലിപ്പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പൊന്നപ്പന്. ചികിത്സയ്ക്കിടെ പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം.
രക്തപരിശോധനയില്‍ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം മരണകാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു. മരണ വിവരം അറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് പൊന്നപ്പന്റെ ബന്ധുക്കള്‍ ആരോപിച്ചു