
മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്തനംതിട്ട ഫെസ്റ്റ് ഹർഷം 2026 നോടനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ പായസം മൽസരം സംഘടിപ്പിച്ചു . വിപുലമായ പങ്കാളിത്തം കൊണ്ടും രുചി കുട്ടുകളുടെ വൈവിദ്ധ്യം കൊണ്ടും ശ്രദ്ധയമായ മൽസരത്തിൽ പതിനെട്ടിൽ പരം മൽസരാർഥികൾ പങ്കെടുത്തു.
വ്യത്യസ്ത തരം പായസങ്ങൾ തയ്യാറാക്കിയ മൽസരാർത്ഥികൾ, പായസം അലങ്കാരത്തിനും മാർക്കുള്ളതിനാൽ വളരെ മനോഹരമായി അലങ്കരിച്ചാണ് ഒരോ മൽസരർത്ഥിയും തങ്ങളുടെ പായസ രുചി പ്രദർശനത്തിനുവെച്ചത്. ബഹ്റൈനിലെ അറിയപ്പെടുന്ന ഷെഫ്മാരായ യു.കെ ബാലനും , സിജി ബിനുവും അണ് മൽസര വിധികർത്താകളായി എത്തിയത്. ഒഐസിസിയുടെ പായസ മൽസരത്തിൽ ചക്ക പായസം മുതൽ ബാർക്കോളി പായസം വരെയുള്ള വ്യത്യസ്ത തരം പായസം രുചിച്ചവർക്ക് പായസം മൽസരം ഒരു നവ്യാനുഭവമായി മാറി.
മൽസരത്തിൽ ഒന്നാം സ്ഥാനം സന്ധ്യാ രഞ്ചൻ, രണ്ടാം സ്ഥാനം രമണി അനിൽ മാരാർ , മൂന്നാം സ്ഥാനം രണ്ടു പേർക്ക് ശിവകുമാർ ഓമനയമ്മ, പ്രിയ പ്രദീപ് എന്നിവർ കരസ്ഥമാക്കി . പങ്കെടുത്ത മുഴുവൻ മൽസരർഥികൾക്കും സർട്ടിഫിക്കേറ്റ് നൽകി .ആദ്യ മൂന്ന് മൽസര വിജയികൾക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് ഹർഷം 2026 ഫെബ്രുവരി ആറിന് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും
പായസം മൽസരത്തിൻ്റെ സമാപന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീമതി ,ശോഭ സജി സ്വാഗതവും ജില്ലാ ട്രഷറർ സിജി തോമസ്സ് നന്ദിയും പറഞ്ഞു. യോഗത്തിന് ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, നാഷണൽ കമ്മിറ്റിയുടെ പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ , സംഘടന ജനറൽ സെക്രട്ടറി മനുമാത്യു, ഫെസ്റ്റ് ചെയർമാൻ സയ്യിദ് എംസ്, ജനറൽ കൺവീനർ ജീസൺ ജോർജ്, ഷെമീം കെ.സി, വനിതാ വിംഗ് പ്രസിഡൻ്റ് മിനി മാത്യു , നെൽസൺ വർഗ്ഗീസ്സ്, പാലക്കാട് ജില്ലാ പ്രസിഡൻ്റ് സൽമാനുൾ ഫാരിസ് , ഇവൻ്റ് കോർഡിനേറ്റർ അജി. പി. ജോയ്, പ്രോഗ്രാം കൺവീനർ ബിബിൻ മാടത്തേത്ത്, കോശി ഐപ്പ് , ബ്രൈറ്റ് രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒ ഐ സി സി നേതാക്കൻമാരായ ജോയി ചുനക്കര,രജിത്ത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, ബൈജു ചെന്നിത്തല, ആനി അനുരാജ്, ഷീജ നടരാജൻ ,നൈസ്സാം, സിബി അടൂർ, പ്രിൻസ് ബഹ്നാൻ, റോബിൻ ജോർജ്, സിജു ചെറിയാൻ ആറൻമുള, സജി മത്തായി , എബി ജോസഫ് ,റെജി ചെറിയാൻ , അനിൽ കുമാർ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.


