മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ പ്രസിഡന്റും ആയിരുന്ന ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷി ആയതിന്റെ അനുസ്മരണം ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോട് കൂടി ( 30.10.2020, വെള്ളിയാഴ്ച ) ആഘോഷിക്കുന്നു. രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ സൽമാനിയ മെഡിക്കൽ കോളേജിൽ വച്ച് സൗജന്യ രക്ത ദാന ക്യാമ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്രമീകരിച്ചിട്ടുണ്ട്. രാത്രി 8 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കെ പി സി സി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം. പി ഉത്ഘാടനം ചെയ്യും. സൂം വഴി ക്രമീകരിച്ചിട്ടുള്ള യോഗത്തിൽ കെ പി സി സി യുടെയും ഒഐസിസി യുടെയും നേതാക്കൾ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
Trending
- ഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍
- സ്കൂട്ടര്‍ തട്ടിപ്പ്: ആനന്ദകുമാറും മുഖ്യപ്രതിയാകും
- വനിതാ ഹോംഗാര്‍ഡിന്റെ കാലിലൂടെ വണ്ടികയറ്റി; വടകരയില്‍ യുവാവ് അറസ്റ്റില്‍
- ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്