മനാമ: വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. സാറിലെ ഇന്ത്യൻ സ്ഥാനപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ കെ ജി ദേവരാജ്, പ്രസിഡണ്ട് എബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി അമൽദേവ്, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജെയിംസ് ജോൺ എന്നിവർ പങ്കെടുത്തു. വേൾഡ് മലയാളീ കൗൺസിൽ ബഹറിനിൽ നടത്തിയ സാമൂഹ്യക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ക്കുറിച്ചും, തുടർന്ന് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും പ്രതിനിധികൾ സ്ഥാനപതിയുമായി പങ്കിട്ടു.
2022 ജൂണിൽ ബഹ്റൈൻ ഇൻഡസ്ടറി ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ മുഖ്യരക്ഷാകർത്വത്തിൽ നടന്ന വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന്റെ വിശദാംശങ്ങൾ പങ്കിടുകയും, അതിനു ഇന്ത്യൻ എംബസി നൽകിയ എല്ലാവിധ സഹകരണങ്ങൾക്കുമുള്ള നന്ദിയും പ്രതിനിധികൾ അറിയിച്ചു.