മനാമ: ബഹ്റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ഇടവക വികാരി ഫാ. സുനിൽ കുരിയൻ, സഹ വികാരി ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്റ്റി ജീസൺ ജോർജ്, കത്തീഡ്രൽ സെക്രട്ടറി ജേക്കബ് പി. മാത്യു, അഡ്വ. വി. കെ. തോമസ് എന്നിവയിരുന്നു ഇന്ത്യൻ അംബാസഡറിനെ സന്ദർശിച്ചത്.
അംബാസിഡറിന്റെ സാന്നിദ്ധ്യം ഇന്ത്യൻ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും മാനുഷിക പരിഗണനയോടെയും മികച്ച നയതന്ത്ര നൈപുണ്യത്തോടെയും കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.