ഓച്ചിറ: ഓണാട്ടുകരയുടെ ഇരുന്നൂറ്റിയമ്പതോളം കെട്ടുകാളകളെ അണിയിച്ചൊരുക്കികൊല്ലം ജില്ലയുടെ വടക്കു തെക്കൻകാശിയെന്നറിയപ്പെടുന്ന ഓച്ചിറയുടെ പടനിലത്തു ദശലക്ഷങ്ങൾക്ക് കണ്ണിനു കുളിർമയേകികൊണ്ട് അമ്പരചുംബികളായ ഓണാട്ടുകരക്കൊമ്പന്മാർ അണിനിരന്നു.
നക്കനാൽ പടിഞ്ഞാറേക്കരയുടെ 72 അടിയുയരമുള്ള ശ്രീ വിശ്വാപ്രജാപതി കലാഭരവനും യുവജനസമിതി മമ്പ്രാകുന്നേൽ ഓണാട്ടുകതിരവനും കൊറ്റoമ്പള്ളി കരയുടെ തിരുമുഖവേടാനും പ്രയാർ വടക്കുകരയുടെ ശിവപ്രയാനും യുവജനസമിതി പുതിയിടം കരയുടെ പുതിയിടം കതിരവാനും ഒറ്റകാൽ യുവജനസമിതിയുടെ ഋഷഭവീരനും സ്വർണത്തിലും വെള്ളിയിലും തീർത്ത നന്ദികേശൻമാരും 7 mm മാത്രം വലിപ്പമുള്ള തീരെ ചെറിയ നന്ദികേശൻമാരും കാണിക്കളെ വിസ്മയിപ്പിച്ചു.